പോളിങ്ങില്‍ 2.15 ശതമാനം വര്‍ധന;  ചിത്രം വ്യക്തമാകാതെ മുന്നണികള്‍

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ ജില്ലയിലെ വോട്ടെടുപ്പിന്‍െറ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ആകെ പോള്‍ ചെയ്തത് 76.24 ശതമാനം വോട്ടുകള്‍. 2010ലെ 74.14നെക്കാള്‍ 2.15 ശതമാനത്തിന്‍െറ വര്‍ധനയാണ് ജില്ലയിലുണ്ടായത്. 2005ല്‍ 59.5 ശതമാനം മാത്രമായിരുന്നു പോളിങ്. കഴിഞ്ഞ രണ്ടു തവണയെക്കാളും വോട്ടിങ് ശതമാനത്തില്‍ വര്‍ധന ഉണ്ടായതോടെ വ്യക്തമായ കണക്കുകൂട്ടലുകളിലത്തൊന്‍ ഇരുമുന്നണിക്കും കഴിഞ്ഞിട്ടില്ല. 2024271ല്‍ 1543351 പേരാണ് വോട്ട് ചെയ്തത്. 480920 പേര്‍ വോട്ട് ചെയ്യാനത്തെിയില്ല. 
അതേസമയം, കൊല്ലം കോര്‍പറേഷനില്‍ കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ 0.83 ശതമാനത്തിന്‍െറ വര്‍ധനമാത്രമാണുണ്ടായത്. അട്ടിമറി പ്രതീക്ഷിക്കുന്ന കോര്‍പറേഷനിലെ പോളിങ്ങിലുണ്ടായ നേരിയ വര്‍ധനയാണ് ഇരുമുന്നണിക്കും മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഒന്നര പതിറ്റാണ്ടായി അധികാരം കൈയാളുന്ന കോര്‍പറേഷനില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. മാറിയ രാഷ്ട്രീയ സാഹചര്യത്തിലും മുന്നണി ബലം ശക്തിപ്പെട്ടതും അട്ടിമറിയുണ്ടാക്കാനാകുമെന്ന കണക്ക് കൂട്ടലുകളാണ് യു.ഡി.എഫ് പുലര്‍ത്തുന്നത്. 2010ല്‍ പോളിങ് ശതമാനം 68.26 ആയിരുന്നിടത്ത് ഇക്കുറി 69.09 ശതമാനം പോളിങ്ങാണ് കോര്‍പറേഷനില്‍ നടന്നിരിക്കുന്നത്. 2010ല്‍ 55 സീറ്റില്‍ 34 സീറ്റ് എല്‍.ഡി.എഫിനൊപ്പമായിരുന്നു. 
അതില്‍ സി.പി.എമ്മിന് 20, സി.പി.ഐക്ക് ഏഴ്, ആര്‍.എസ്.പിക്ക് ഏഴ് എന്നിങ്ങനെയായിരുന്നു നില. മറുവശത്താകട്ടെ യു.ഡി.എഫിന് 19 സീറ്റുകളായിരിന്നു. കോണ്‍ഗ്രസിന് 17ഉം ആര്‍.എസ്.പി.(ബി) ഒന്ന്, മുസ്ലീം ലീഗ് ഒന്ന് ഇങ്ങനെയായിരുന്നു സീറ്റ് നില. പിന്നീട് കോണ്‍ഗ്രസ് വിമതന്‍െറ പിന്തുണയും യു.ഡി.എഫിനായിരുന്നു. 
എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി മുന്നണി മാറിയപ്പോള്‍ യു.ഡി.എഫിന്‍െറ അംഗബലം 20 ല്‍നിന്ന് 27 ആയി ഉയരുകയും എല്‍.ഡി.എഫിന്‍െറ അംഗബലം 27 ആയി താഴുകയും ചെയ്തു. അവസാന നിമിഷം പി.ഡി.പി അംഗത്തിന്‍െറ പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണം പൂര്‍ത്തിയാക്കിയത്. 2005ല്‍ പോളിങ് ശതമാനം 51.25 ആയിരുന്നപ്പോള്‍  യു.ഡി.എഫും കോണ്‍ഗ്രസും ഏറ്റവും വലിയ നാണക്കേടിലായിരുന്നു കൂപ്പുകുത്തിയത്. ഒമ്പത് സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് കരപറ്റിയത്്. രണ്ടു സീറ്റില്‍ ജയിച്ച ഡി.ഐ.സി പിന്നീട് കോണ്‍ഗ്രസിലത്തെിയതോടെ പാര്‍ട്ടി കൗണ്‍സിലര്‍മാരുടെ എണ്ണം 11 ആയി. 
അന്നത്തെ 52 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന്‍െറ ബലം 14ല്‍ മാത്രമായിരുന്നു. എല്‍.ഡി.എഫിന്‍െറ അക്കൗണ്ടില്‍ 32 ഡിവിഷനുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യ കോര്‍പറേഷന്‍ ഭരണസമിതി അധികാരത്തില്‍ വന്ന  2000ത്തില്‍ 66.80 പോളിങ് ശതമാനമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.